കൊച്ചി:
ശബരിമലയിൽ അപ്പം, അരവണ എന്നിവ നിർമ്മിക്കുന്നതിൽ ശുചിത്വം
ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്,
ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, ശബരിമല സ്പെഷ്യൽ ഓഫീസർ എന്നിവരുടെ കർശന നിരീക്ഷണം
ഇക്കാര്യത്തിലുണ്ടാകണം. മണ്ഡല-മകരവിളക്ക് കാലത്തെ ഒരുക്കങ്ങൾ
വിലയിരുത്തുന്നതിന്റെ ഭാഗമായി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ,
ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം
വ്യക്തമാക്കിയത്.
പമ്പാനദി മലിനമാക്കുന്നവർക്കെതിരെ കൂടുതൽ പൊലീസിനെ നിയോഗിക്കുന്ന കാര്യത്തിൽ പമ്പ സ്പെഷ്യൽ ഓഫീസർ (പൊലീസ്) നടപടി സ്വീകരിക്കണമെന്നും ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഉത്സവകാലത്ത് വൈദ്യുതി തടസമുണ്ടാകരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

0 comments:
Post a Comment
Please comment your opinions,views or ideas Here...:)