കൊച്ചി:
ശബരിമലയിലെ നിയമലംഘനങ്ങൾക്ക് കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന്
ഹൈക്കോടതി നിർദ്ദേശിച്ചു. പമ്പ, അരുവികൾ, ജലസംഭരണി എന്നിവ
മലിനമാക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു മാസം വരെ തടവു
ശിക്ഷ ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി
നിരോധനം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ലഹരിവസ്‌തുക്കളുടെ
ലഭ്യതയില്ലാതാക്കണമെന്നും ജസ്റ്റിസ് തോട്ടത്തിൽ. ബി. രാധാകൃഷ്‌ണൻ,
ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അറിയിപ്പുകൾ എല്ലാ ജില്ലകളിലും നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു പൊതുജനങ്ങളെ
അറിയിക്കണം. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഇതിന്റെ ചുമതല. ശബരിമല
സന്നിധാനം, നിലയ്ക്കൽ, പമ്പ, കാനനപാത, എന്നിവിടങ്ങളിൽ പ്രധാന സ്ഥലങ്ങളിലും
അറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം. മലയാളത്തിനു പുറമേ ഇംഗ്ളീഷ്, തമിഴ്, കന്നഡ,
തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അറിയിപ്പുകൾ രേഖപ്പെടുത്തണം.
ഇടത്താവളങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാൻ ദേവസ്വം ബോർഡാണ്
നടപടിയെടുക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
0 comments:
Post a Comment
Please comment your opinions,views or ideas Here...:)