ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തും: മന്ത്രി വി.എസ്. ശിവകുമാർ
തിരുവനന്തപുരം:
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശ്രീപദ്മനാഭസ്വാമി
ക്ഷേത്രത്തിലും ആറ്റുകാൽ ദേവീക്ഷേത്രത്തിലും സംസ്ഥാനത്തിനകത്തുനിന്നും
പുറത്തുനിന്നും എത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ
ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. വാഹനങ്ങൾ
പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാൽക്ഷേത്ര പരിസരത്തും അനുബന്ധ
പ്രദേശങ്ങളിലുമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
ആറ്റുകാലിൽനിന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ആവശ്യാനുസൃതം ബസ് സർവീസുകൾ നടത്തുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിനും തീർത്ഥാടക സുരക്ഷയ്ക്കും ആവശ്യമായ ക്രമീകരണങ്ങൾ പൊലീസു ഒരുക്കി. സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിന് തടസം ഉണ്ടാവാതിരിക്കാൻ ജല അതോറിറ്റി താൽക്കാലിക ജലസംഭരണികൾ സ്ഥാപിക്കും. ആവശ്യാനുസൃതം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയെയും നഗരസഭയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസും റവന്യൂവകുപ്പും ആറ്റുകാലിൽ കൺട്രോൾ റൂമുകൾ തുറക്കും. ആരോഗ്യവകുപ്പ് മൊബൈൽ ക്ലിനിക്കുകൾ ഏർപ്പെടുത്തും. നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുംമെന്നും ശിവകുമാർ അറിയിച്ചു. പ്രധാന കവലകളിൽ വിവിധ ഭാഷകളിലുള്ള സൈൻബോർഡുകൾ കൂടുതലായി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ആഹാരം പാകംചെയ്യുന്നതും കുളിക്കുന്നതും കർശനമായി നിരോധിച്ചു. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗവും വിലനിയന്ത്രണം കർശനമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

0 comments:
Post a Comment
Please comment your opinions,views or ideas Here...:)