ശബരിമല നട തുറന്നു: ഇനി ശരണം വിളിയുടെ നാളുകള്‍, മണ്ഡലക്കാലത്തിന്
തുടക്കംശബരിമല: ഇനി ശരണം വിളിയുടെ നാളുകള്‍ , മനസ്സും ശരീരവും അയ്യപ്പനില്‍ മാത്രം
അര്‍പ്പിച്ചുക്കൊണ്ട് ആയിരക്കണക്കിന് ഭക്തര്‍ ശരണാരവങ്ങളുയര്‍ത്തിക്കൊണ്ട്
അയ്യപ്പനെ തേടിയെത്തി. വൃശ്ചിക പുലരിയില്‍ ശബരിമലയിലെയും മാളികപ്പുറത്തും
പതിവ് പൂജകള്‍ തുടങ്ങി. ഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ക്ക്
തുടക്കമായത്. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ
സാന്നിദ്ധത്തില്‍ ശബരിമല മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല നട
തുറന്നു.മാളികപ്പുറത്തും പൂജകള്‍ തുടങ്ങി. മാളിപ്പുറത്ത് നിയുക്ത
മേല്‍ശാന്തിക്കാരനായ ഇ എസ് ഉണ്ണികൃഷ്ണനാണ് നട തുറന്നത്.
അയ്യപ്പദര്‍ശനത്തിന് തുടക്കം മുതല്‍ക്കേ ഭക്തജന തിരക്കാണ്
അനുഭവപ്പെടുന്നത്.
sabarimala
തിങ്കളാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനനരുടെ സാന്നിദ്ധ്യത്തില്‍
മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി മണിയടിച്ച് നട തുറക്കുമ്പോള്‍
തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ശ്രീകോവിലിലെ
ദീപങ്ങള്‍ തെളിയിച്ച ശേഷം മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴി
തെളിയിച്ചു. പടിനെട്ടാം പടിക്കു താഴെ കാത്തുനിന്ന പുതിയ മേല്‍ശാന്തിക്കാരായ
തിരുവഞ്ചൂര്‍ സൂര്യഗായത്രത്തില്‍ എസ് ഇ ശങ്കരന്‍ നമ്പൂതിരി, മാളികപ്പുറം
നിയുക്ത മേല്‍ശാന്തി ഇ എസ് ഉണ്ണികൃഷ്ണന്‍ എന്നിവരെ ശ്രീകോവിലിന്റെ
മുന്നിലേക്ക് ആനയിച്ചു.
തുടര്‍ന്ന് ആറുമണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍
പുതിയ മേല്‍ശാന്തിക്കാരുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. എസ് എ ശങ്കരന്‍
നമ്പൂതിരിയെ സോപാനത്തില്‍ പ്രത്യേക പീടത്തില്‍ ഇരുത്തി തന്ത്രി കണ്ഠര്
മഹേഷ് മോഹനര് കലശം പൂജിച്ച് അഭിഷേകം ചെയ്തു. ശ്രീകോവിലില്‍ കൊണ്ടുപോയ ശേഷം
മൂലമന്ത്രങ്ങളും പൂജക്രമങ്ങളും പറഞ്ഞു കൊടുത്തു. ശേഷം മാളിപ്പുറത്ത്
നിയുക്ത മേല്‍ശാന്തിക്കാരനായ ഇ എസ് ഉണ്ണികൃഷ്ണന്റെ സ്ഥാനാരോഹണം കഴിഞ്ഞു.
മന്ത്രി വി. എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍
ഗോപാലകൃഷ്ണന്‍, എഡിജിപി കെ. പത്മകുമാര്‍ എന്നിവരും ദര്‍ശനത്തിനായി
എത്തിയിരുന്നു.
0 comments:
Post a Comment
Please comment your opinions,views or ideas Here...:)