Wednesday, January 11, 2012

More water to pamba due to makaravilakku

ശബരിമല: മകരവിളക്കിന് പതിവിലും കൂടുതല്‍ തീര്‍ത്ഥാടകരെത്തിയാല്‍ പമ്പാനദിയിലേക്ക് കുള്ളാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ്.

കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാന്‍ എല്ലാ കരുതലുകളും എടുത്തെന്ന് വാട്ടര്‍ അതോറിട്ടി.
കുള്ളാറില്‍നിന്ന് ഇപ്പോള്‍ ഒഴുകുന്ന 50,000 ഘനമീറ്റര്‍ ഒരു ലക്ഷമാക്കാനാണ് തീരുമാനം. 14, 15 തിയ്യതികളില്‍ ഒരു ലക്ഷവും പിന്നീട് മുക്കാല്‍ ലക്ഷവുമാക്കും.

പണ്ടാരക്കയത്ത് വെള്ളം ശേഖരിക്കാമെങ്കിലും കക്കിയില്‍നിന്നുള്ളത് സംഭരിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുസമീപം കക്കൂസുകള്‍ ഇല്ലാത്തതിനാലുള്ള ശുചീകരണപ്രശ്‌നം മൂലമാണിത്. ഇവിടെ ഉയര്‍ത്തിയിരുന്ന വേലികളൊക്കെ പൊളിച്ചുകളഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സ്‌നാനത്തിനാവശ്യമായ വെള്ളം തടയണകെട്ടി നിര്‍ത്തുന്നു. മലിനീകരണ ഭീഷണി ഭയന്നാണ് കൂടെക്കൂടെ പമ്പയിലെ വെള്ളം തുറന്നുവിട്ട് കോളിഫോമിന്റെ അളവ് കുറച്ചത്.


24 മണിക്കൂറും പമ്പിങ്

കുടിവെള്ളക്ഷാമം ഒഴിവാക്കാന്‍ ജലവിതരണ വകുപ്പ് 24 മണിക്കൂറും പമ്പിങ് തുടരും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആങ്ങമൂഴിയടക്കം മൂന്നുസ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള സാധ്യത ചൊവ്വാഴ്ച പരിശോധിച്ചു. പെരുനാട്, വടശ്ശേരിക്കര, നിലയ്ക്കല്‍ തുടങ്ങി എല്ലാ ഇടത്താവളങ്ങളിലും ടാങ്കര്‍ലോറികളില്‍ വെള്ളം എത്തിക്കുന്നു.

പമ്പയില്‍ അഞ്ചു മില്യന്‍ലിറ്ററും സന്നിധാനത്ത് കുന്നാറില്‍നിന്ന് രണ്ട് മില്യന്‍ലിറ്ററും വെള്ളം കരുതുന്നുണ്ട്. മകരവിളക്കിന് ഈ വെള്ളം തികയുമെന്നാണ് കണക്കുകൂട്ടല്‍.

വാട്ടര്‍കിയോസ്‌കുകളില്‍ ആവശ്യമായിടത്തെല്ലാം കുടിവെള്ള ടാപ്പുകള്‍ വിളക്കിന്മുമ്പ് സ്ഥാപിക്കും. മൂന്നു കുഴല്‍ കിണറുകളിലെ വെള്ളവും വാട്ടര്‍അതോറിറ്റി കരുതുന്നുവെങ്കിലും അടിയന്തര സാഹചര്യത്തില്‍ പമ്പ, ചാലക്കയം, നിലയ്ക്കല്‍ ഭാഗങ്ങളില്‍ ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ടിവരും. തിരക്കേറിയാല്‍ ലോറി ഓട്ടം വേഗത്തിലാകില്ല. നിലയ്ക്കല്‍ മാത്രം നാല് എം.എല്‍.ടി.വെള്ളം വേണം. 400 ട്രിപ്പ് ഓടിയാലെ ഇത്രയും വെള്ളം ടാങ്കര്‍വഴി എത്തിക്കാനാവൂ. മാത്രമല്ല ലോറികളിലേക്ക് പെട്ടെന്ന് വെള്ളം ശേഖരിക്കാനുള്ള സംവിധാനവും ഇല്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡി.ഡേവിസ് ചൂണ്ടിക്കാട്ടി.

ആവശ്യമായ സ്ഥലങ്ങളിലെല്ലാം കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിട്ടി സജ്ജമാണെന്ന് ഡേവിസ് അറിയിച്ചു. ഇപ്പോഴും ടാങ്കറുകളില്‍ ഇടത്താവളങ്ങളില്‍ വെള്ളമെത്തിക്കുന്നു.
Source:Mathrubhumi

No comments:

Post a Comment

Please comment your opinions,views or ideas Here...:)