Saturday, November 21, 2015

പമ്പയിൽ വസ്തുക്കൾ ഉപേക്ഷിക്കുന്നത് ഭക്തർ അവസാനിപ്പ

പമ്പയിൽ വസ്തുക്കൾ ഉപേക്ഷിക്കുന്നത് ഭക്തർ അവസാനിപ്പ                              
തിരുവനന്തപുരം: തീർത്ഥാടകർ പമ്പയിലേക്ക് വസ്ത്രങ്ങളുൾപ്പെടെയുള്ള വസ്‌തുക്കൾ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി.
വസ്ത്രവും ജൈവ, അജൈവമാലിന്യങ്ങളും മ​റ്റു വസ്തുക്കളും തീർത്ഥാടകർ പമ്പയിൽ ഉപേക്ഷിക്കുന്നത് ജലം മലിനമാകുന്നതിന് കാരണമാണ്. മതപരമോ ആചാരപരമോ വിശ്വാസപരമോ ആയ ഏതെങ്കിലും കാര്യങ്ങളുടെ അടിസ്ഥാനമില്ലാതെയാണ് തീർത്ഥാടകർ ഇപ്രകാരം ചെയ്യുന്നത്. തീർത്ഥാടക സംഘങ്ങളെ നയിക്കുന്നവരുടെ പ്രേരണമൂലമാണ് ഭക്തരിൽ പലരും ഇത് ചെയ്യുന്നതെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജലനിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം ഈ നടപടി ശിക്ഷാർഹമാണ്. ഇതിന് പ്രേരണ നൽകുന്നതും ശിക്ഷാർഹമാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി

No comments:

Post a Comment

Please comment your opinions,views or ideas Here...:)