Wednesday, December 28, 2011

Different Ways to sabarimala and distances from different places - ശരണവഴി

way sabarimala
അയ്യപ്പ ദര്‍ശനത്തിന് അധിക ഭക്തരും റോഡ് മാര്‍ഗ്ഗമാണ് എത്താറുള്ളത്. പത്തനം തിട്ടയില്‍ നിന്ന് പ്ലാപ്പിള്ളി, സീതത്തോട്, ചാലക്കയം വഴി പമ്പയിലെത്തി അവിടെ നിന്നും സന്നിധാനത്തിലെത്തുന്നു. എരുമേലിയില്‍ പോകുന്നവര്‍ അവിടെ നിന്നും പരമ്പരാഗത പാത വഴി കാല്‍ നടയായോ പമ്പാവാലി വഴി വാഹനങ്ങളിലോ പമ്പയിലെത്തുന്നു. പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേയ്ക്കുള്ള ഏഴ് കിലോമീറ്റര്‍ ദൂരം കാല്‍ നടയായി മാത്രമേ പോകാന്‍ കഴിയൂ. പമ്പയില്‍ നിന്നു തുടങ്ങി മരക്കൂട്ടം വരെ ചെല്ലുന്ന, കുത്തനെയുള്ള കയറ്റം കുറഞ്ഞ സ്വാമി അയ്യപ്പന്‍ റോഡിലൂടെയും മല കയറാം. 'സ്വാമി അയ്യപ്പന്‍'' സിനിമയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ശ്രീസുബ്രഹ്മണ്യം ട്രസ്റ്റ് പണിതീര്‍ത്തതാണ് ഈ റോഡ്. കുത്തനെ കയറ്റമുള്ള അപ്പാച്ചിമേടില്‍ ഭക്തര്‍ക്കു വേണ്ടി വൈദ്യസഹായം ഒരുക്കിയിട്ടുണ്ട്.

കുമളിയില്‍ നിന്ന് കെ.കെ. റോഡ് വഴി വണ്ടിപ്പെരിയാറില്‍ എത്തി അവിടെ നിന്ന് ഉപ്പുപാറ വഴിയും സത്രം വഴിയും ആറ് കിലോമീറ്റര്‍ ദൂരം കാല്‍നടയായി മലയിറങ്ങി ശബരിമലയിലെത്തുന്നവരും ഉണ്ട്. തമിഴ്‌നാട്ടുകാരും ഇടുക്കി ജില്ലക്കാരുമാണ് പ്രധാനമായും ഈ പാത ഉപയോഗിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്കുള്ള ദൂരം ഇനി പറയുന്നു.

കോട്ടയംപമ്പ (എരുമേലി വഴി): 136 കി.മീ.
കോട്ടയംപമ്പ (തിരുവല്ല, പത്തനംതിട്ട വഴി): 123 കി.മീ.
കോട്ടയംപമ്പ (മണിമല വഴി): 116 കി.മീ.
തിരുവനന്തപുരംപമ്പ (കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട വഴി): 188 കി.മീ.
തിരുവനന്തപുരംപമ്പ (പുനലൂര്‍, പത്തനംതിട്ട): 180 കി.മീ.
ചെങ്ങന്നൂര്‍പമ്പ: 93 കി.മീ.
എറണാകുളംപമ്പ (കോട്ടയം വഴി): 200 കി.മീ.
ആലപ്പുഴപമ്പ (ചങ്ങനാശ്ശേരി വഴി): 137 കി.മീ.
പന്തളംപമ്പ (പത്തനംതിട്ട വഴി): 86 കി.മീ.
എരുമേലിപമ്പ (കാളകെട്ടി, അഴുത, കരിമല വഴി കാല്‍നടയായി): 51 കി.മീ.എരുമേലിപമ്പ (മുക്കൂട്ടുതറ, പമ്പാവാലി വഴി): 46 കി.മീ.
കുമളിപമ്പ (എരുമേലി, വണ്ടിപ്പെരിയാര്‍ വഴി): 180 കി.മീ.
റെയില്‍ മാര്‍ഗ്ഗം എത്തുന്നവര്‍ കോട്ടയത്തോ ചെങ്ങന്നൂരോ ഇറങ്ങി റോഡു മാര്‍ഗ്ഗം പമ്പയിലെത്തുന്നു.

ശബരിമലയ്ക്ക് ഏറ്റവും അടുത്ത താവളം പമ്പയാണെങ്കിലും കെട്ടിടങ്ങള്‍ കുറവായതിനാല്‍ ഇവിടെ താമസത്തിനും മറ്റും പരിമിതമായ സൗകര്യങ്ങളേയുള്ളൂ. അടുത്തുള്ള മറ്റ് പട്ടണങ്ങള്‍ ഇനി പറയുന്നവയാണ്.

എരുമേലി
പത്തനംതിട്ട
റാന്നി
മാവേലിക്കര
കോട്ടയം
കൊച്ചി
ചങ്ങനാശ്ശേരി
Source:Mathrubhumi.com

No comments:

Post a Comment

Please comment your opinions,views or ideas Here...:)