marquee and menu

Welcome to sreesabarisan.blogspot.com The Sree dharmasasthav sree ayyapan website....Whatever you want to know about Swami Ayyappa is here...സ്വാമിയേ ശരണമയ്യപ്പാ...


Wednesday, August 24, 2016

അഷ്ടമി രോഹിണി

Nanda Rakesh എന്നയാളുടെ ഫോട്ടോ
ജന്മഷ്ടമിയെ കുറിച്ചും.
കേരളത്തിലെ ..ശ്രീ കൃഷ്ണക്ഷേത്രത്തെ കുറിച്ചും ഒരു ചെറിയ വിവരണം
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്.. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
.
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന് പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്ന്ന ദിവസമാണിത്.
ഭക്തരുടെ മനസ്സില് ആഘോഷത്തിന്റെ നെയ്ത്തിരികള് തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.
ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന് നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള് ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്ത്തനങ്ങള് മുഴങ്ങുകയാണെവിടെയും.
ബാലഗോകുലം ഈ ദിനം ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും ശോഭായാത്രകളും നടക്കും
ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തര്പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്ണ്ണിമക്കുശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.
അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിനം
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന് പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്ന്ന ദിവസമാണിത് .
യുഗങ്ങള് നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില് ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം.
അഷ്ടമിരോഹിണി ദിവസം അര്ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന് ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.
അര്ദ്ധരാത്രി പാല്പ്പായസമുണ്ടാക്കി വീടിന്റെ പിന്ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്റെ കാലടികള് അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില് വീട്ടുമുറ്റം മുതല് പായസംവച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില് പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന് രാത്രിയില് വന്ന് ഈ പാല്പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.
ജന്മാഷ്ടമി ആഘോഷങ്ങളില് പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി ഉറിയില്തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന് ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില് ഒരാള് വലിച്ചുകൊണ്ടിരിക്കും. കാണികളില് കൗതുകവും ആവേശവും ഉണര്ത്തുന്നതാണ് ഈ മത്സരം.
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്കര, തമ്പലക്കാട്, തൃച്ചംബരം,ഉഡുപ്പി,മലയിങ്കീഴല്ലപ്പുഴതിരുവന്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം,ഏവൂര്,തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില് പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു.
അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി. കന്മഷങ്ങള് കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്.
ഏത് പ്രായത്തിലുള്ളവര്ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ.
അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള് വിവിധ വര്ഷങ്ങളില് ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള് അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്.
സപ്തമിയുടെ അന്ന് സൂര്യാസ്തമയം മുതല് വേണം വ്രതം തുടങ്ങാന്. മത്സ്യ മാംസാദികള് വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം.
പിറ്റേന്ന് ക്ഷേത്രത്തില് പോയി ദര്ശനം നടത്തി തീര്ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില് രണ്ട് നേരം ക്ഷേത്ര ദര്ശനം വേണം. വൈഷ്ണവ മന്ത്രവും വിഷ്ണു സഹസ്രനാമവും ജപിക്കാവുന്നതാണ്.
ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്ശനങ്ങളും ഉണ്ട് എന്നാണ് അറിവുള്ളവര് പറയുന്നത്.
അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നതും വളരെ നല്ലതാണ്. ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില് നിന്നു പോലും ഇതുമൂലം മോചനമുണ്ടാവും.
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്
കേരളത്തില് ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്; മഹാവിഷ്ണു ക്ഷേത്രങ്ങളും. വിഷ്ണുവിന്റെ മറ്റവതാരഞ്ഞളായ ശ്രീരാമന്, പരശുരാമന്,നരസിംഹം തുടങ്ങിയ സങ്കല്പങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്.
വിവിധ ജില്ലകളിലെ ചില പ്രധന ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ പട്ടികയാണ് ചുവടെ . ഈ പട്ടിക അപൂര്ണ്ണമാണെന്നു പറയേണ്ടതില്ലല്ലോ
കാസര്കോട്
ശ്രീഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, നായികാപ്പ്
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഉദുമ
മുജുംഗാവ് പാര്ത്ഥസാരഥി ക്ഷേത്രം
കണ്ണൂര്
കടലായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
വയനാട്
മടിയൂര് മഹാവിഷ്ണു ക്ഷേത്രം, കല്പ്പറ്റ
തിരുനെല്ലി ക്ഷേത്രം
കോഴിക്കോട്
ഗോവിന്ദപുരം പാര്ത്ഥസാരഥി ക്ഷേത്രം
ത്രിശ്ശുര്
ഗുരുവായൂര് അമ്പലം
പതനംതിട്ട
ആറന്മുള ക്ഷേത്രം
എലാവര്ക്കും ......
ശ്രീകൃഷ്ണ ജയന്തി ആശംസകള് 🙏
 

0 comments:

Post a Comment

Please comment your opinions,views or ideas Here...:)

Ping Blog Hostgator promo code dreamhost coupons free search engine submission dreamhost coupon host gator coupon hostgator coupon